ന്യൂഡൽഹി: 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാൾ മരിച്ചു. മൃതദേഹം പുറത്തെടുത്തു. മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. ഇന്നലെ രാത്രി ഒരുമണിയോടെയാണ് അപകടമുണ്ടായത്.
വെസ്റ്റ് ഡൽഹിയിലെ കെശോപൂർ മാണ്ഡി ഏരിയയിലെ ഡൽഹി ജൽ ബോർഡിന്റെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറിലാണ് അപകടം. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴൽക്കിണറിൽ വീണതായിരിക്കാമെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കുട്ടിയാണ് കിണറിൽ വീണതെന്ന് ആദ്യം സംശയിച്ചത്.

