തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്. രണ്ട് യുവാക്കൾക്ക് പരിക്ക്. ബോംബെറിഞ്ഞത് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘം. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ജനലുകൾ ആക്രമണത്തിൽ തകർന്നു.
മാടൻവിളയിൽ വീടുകൾക്ക് നേരെ നാടൻ ബോംബേറാണ് ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തിൽ മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
