തിരുവനന്തപുരം : നെൽവയൽ നികത്തുന്നതിന് തടസ്സ മായി നിലനിന്ന 2008ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥയി ൽ സർക്കാർ 2018ൽ ഭേദഗതി കൊണ്ടു വന്നതാണ്. അതുപ്രകാരം ഡേറ്റ ബാ ങ്കിൽ ഉൾപ്പെടാത്ത ‘നിലം’ ഇനത്തി ൽപെട്ട ഭൂമിയുടെ വിസ്തീർണം 10 സെന്റിൽ കവിയാത്തപക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീർണമുള്ള വീട് നിർമിക്കു ന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശഭരണ സ്ഥാപന ത്തിൽ നിന്ന് പെർമിറ്റ് ലഭിക്കുന്നതിന് ഒരു തടസ്സവാദവുമു ന്നയിക്കാൻ കഴിയില്ല. അതുപോലെ അഞ്ച് സെൻ്റ് വരെയു ള്ള ഭൂമിയിൽ 40 ച. മീ (430.56 ച.അടി) വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിർമാണത്തിനും പ്രസ്തുത നിയമ ത്തിലെ 27 (എ) വകുപ്പു പ്രകാരം തരംമാറ്റൽ ആവശ്യമില്ല.
