ചങ്ങരംകുളം:ചിറവല്ലൂരില്‍ നൃത്ത പരിശീലനത്തിനിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു.ചിറവല്ലൂര്‍ സ്വദേശി പരേതനായ കപ്ളങ്ങാട്ട് മോഹനന്റെ ഭാര്യ വത്സല (52)ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിയിട്ട് ഏഴരയോടെയാണ് സംഭവം.ചിറവല്ലൂര്‍ ചാത്തന്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് രാത്രി അവതരിപ്പിക്കാനുള്ള തിരുവാതിരക്കളിയുടെ അവസാനഘട്ട പരിശീലനത്തിനിടെയാണ് വത്സല കുഴഞ്ഞ് വീണത്.കുഴഞ്ഞ് വീണ വത്സലയെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മക്കള്‍ ആദിത്യന്‍,മായ,ദീപക്.
