മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവ്വം പുതിയ നേട്ടത്തിലേക്ക്. ചിത്രം റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് ഇപ്പോൾ. മോഹൻലാൽ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്.
