Headlines

ആറ്റിങ്ങലിൽ വൻ ലഹരി മരുന്ന് വേട്ട

ആറ്റിങ്ങൽ:ചിറയിൻകീഴ്, കടക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന, വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 ഗ്രാം എംഡിഎംഎ യും ഡൽഹി രജിസ്ട്രേഷനിലുള്ള കാറും മയക്കുമരുന്ന് കച്ചവടക്കാരായ വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സുകുമാരൻ മകൻ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ 34 വയസ്സ്, മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ഷാക്കിർ മകൻ 37 വയസ്സുള്ള ലിജിൻ, മണനാക്ക് പെരുംകുളം സാബു നിവാസിൽ അബ്ദുൽ ഹക്കീം മകൻ സാബു 46 വയസ്സ്, മണനാക്ക് പെരുംകുളം സിയാദ് മൻസിലിൽ സൈഫുദ്ധീൻ മകൻ റിയാസ് 36 വയസ്സ്, മണനാക്ക് പെരുംകുളം ഷാജി മൻസിലിൽ ഷാഹുൽ ഹമീദ് മകൻ ഷിജു 47 വയസ്സ് എന്നിവരെയും ആറ്റിങ്ങൽ വച്ച് ആറ്റിങ്ങൽ പോലീസും ഷാഡോ /ഡാൻസാഫ് ടീമും കൂടി പിടികൂടി
ബാംഗ്ലൂർ നിന്നും വൻതോതിൽ എംഡിഎംഎ കടത്തുന്നതായി തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ശ്രീമതി ശിൽപ ദേവയ്യ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്, ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ എന്നിവരുടെ നിർദ്ദേശത്തിൽ ആറ്റിങ്ങൽ ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്ഐഷാനവാസ്‌, ബിജിരാജ് സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ ഷാഡോ /ഡാൻസാഫ് എസ്ഐമാരായ ഫിറോസ്ഖാൻ, ബിജു ഹക്ക് എഎസ്ഐ ബിജുകുമാർ, ദിലീപ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, വിനീഷ്, ഗോപകുമാർ, സുനിൽരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: