Headlines

കാര്യവട്ടം ക്യാമ്പസിലെ പഴയ ടാങ്കിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം

കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പഴയ വാട്ടര്‍ ടാങ്കിനുള്ളിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിശോധന തുടരുന്നു.

ക്യാമ്പസിലെ ജീവനക്കാരാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഇതേ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പഴയ ടാങ്കിനുള്ളില്‍ ഏകദേശം 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനായി അസ്ഥികൂടം സ്ഥലത്ത് നിന്ന് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: