യുഎസിൽ കനത്ത നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്; 162 മരണം, 600ഓളം പേരെ കാണാനില്ല, മരണ സംഖ്യ ഏറുമെന്നും റിപ്പോർട്ട്




മയാമി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിലും തുടർന്നുണ്ടായ കനത്ത മഴയിലും ഇതുവരെ മരിച്ചവരുടെ എണ്ണം 162 ആയി. നോർത്ത് കരോലിനയിൽ 73 പേരുടെയും സൗത്ത് കരോലിനയിൽ 36 പേരുടെയും ജീവൻ നഷ്ടമായി. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു. വിർജിനിയയിൽ രണ്ട് പേർ മരിച്ചു. ചുഴലിക്കാറ്റിലും പ്രളയത്തിലും 600ഓളം പേരെ കാണാനില്ലെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ ദിവസം പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായിയിരുന്നു. ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്. ഇതിന്‍റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് 162 വിതച്ചാണ് ഹെലന്‍ ചുഴലിക്കാറ്റ് കടന്ന് പോകുന്നതെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിക്കുകയെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നൽകുന്ന മുന്നറിയിപ്പ്. തെക്കുകിഴക്കൻ യുഎസിൽ കനത്ത നാശം വിതച്ച കാറ്റഗറി 4 ചുഴലിക്കാറ്റിൽ ഉള്‍പ്പെട്ട ഹെലൻ ചുഴലിക്കാറ്റിൽ ഇതുവരെ കുറഞ്ഞത് 56 പേര്‍ മരിച്ചു.

നോർത്ത് കരോലിനയിലും സൌത്ത് കരോലിനയിലും മാത്രമായി 450 റോഡുകളിൽ വെള്ളക്കെട്ട് കാരണം ഗതാഗതം നിരോധിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലുമായി 20 ലക്ഷത്തിലേറെ പേർ ഇരുട്ടിലായി. കാറ്റഗറി 4 ൽ പെട്ട ഹെലീൻ അത്യന്തം അപകടകാരിയായ ചുഴലിക്കാറ്റാണെന്ന് നാഷണൽ ഹരികെയിൻ സെന്‍റർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. വരും ദിവസങ്ങളില്‍ മരണ സംഖ്യ ഏറുമെന്നും റിപ്പോര്‍ട്ടികളില്‍ പറയുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: