തിരുവനന്തപുരം: തിരുവനന്തപുരം പള്ളിച്ചലിൽ കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല മാലിന്യമുക്ത നവകേരളത്തിനായി നാടിനൊപ്പം ഞങ്ങളും പദ്ധതി സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ
മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും എന്ന് പ്രതിജ്‌ഞയെടുത്തു കൊണ്ടാണ് ക്യാമ്പയിൽ ആരംഭിച്ചത്.
ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത നവകേരളം പദ്ധതി ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ അഡ്വ.ജി.കെ.സുരേഷ് കുമാർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു. എ.ജി. സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ , പ്രസിഡന്റ് എം.കെ.സാവിത്രി, ആർ.വി. സുനിൽകുമാർ , എൻ.ടി. ഭുവനചന്ദ്രൻ , പ്രമേദിനി തങ്കച്ചി എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി കസ്തൂർബ ചാനൽ റോഡ് വൃത്തിയാക്കി.
