Headlines

കടുത്ത നടപടിയുമായി നഗരസഭ, കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയ പോത്തീസ് സ്വർണ്ണമഹൽ പൂട്ടിച്ചു




തിരുവനന്തപുരം : തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കടുത്ത നടപടിയുമായി കോർപ്പറേഷൻ മുന്നോട്ട്. തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹൽ പൂട്ടിച്ചു. ആമഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്നാണ് നടപടി. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും കണ്ടത്തി. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വർണ്ണമഹലിൽ നിന്നും കക്കൂസ് മാലിനും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ശരിയെന്നും തെളിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യമൊഴിക്കുന്ന സ്ഥാപനത്തിനെതിരെ കോർപ്പറേഷന്റെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു.പിന്നാലെയാണ് സ്ഥാപനം പൂട്ടിച്ചത്. 

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: