കണ്ണൂർ: കണ്ണൂരിൽ വീട്ടമ്മയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. എടക്കാട് സ്വദേശി സാബിറയെ ആണ് ആൺസുഹൃത്ത് ഫൈറൂസ് വീട്ടിൽക്കയറി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 6.30-ഓടെയാണ് ഫൈറൂസ് വീട്ടിൽ അതിക്രമിച്ചുകയറി സാബിറയെ ആക്രമിച്ചത്. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. കൂത്തുപറമ്പ് സ്വദേശിയാണ് ഫൈറൂസ്. ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല.
സാബിറയും ഫൈറൂസും തമ്മിൽ മുൻപരിചയമുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടി ചോദ്യംചെയ്ത ശേഷമേ ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഫൈറൂസിനായി തിരച്ചിൽ തുടരുകയാണ്.
