പത്തനംതിട്ട: പത്തനംതിട്ട പെരുംപെട്ടിയിൽ അയൽവാസി യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു. വിറക് ഇറക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അയൽവാസിയായഅപ്പുകുട്ട (33)നെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുംപെട്ടി സ്വദേശി രതീഷ് (40) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ രതീഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു
