തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ



      

തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ. ഈ മാസം ആദ്യമാണ് ദളിതർ ക്ഷേത്ര പ്രവേശനം നടത്തിയത്. കെവി കുപ്പം താലൂക്കിലെ ഗെമ്മന്‍കുപ്പം ഗ്രാമത്തിലെ കാലിയമ്മന്‍ ക്ഷേത്രമാണ് അടിച്ചുതകര്‍ത്തത്. എന്നാൽ ക്ഷേത്രം പുനർ നിർമ്മിക്കുമെന്ന് തമിഴ് നാട് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിലെ ആടി മാസ പരിപാടികളില്‍ നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ് അക്രമത്തിന് പ്രേരണയാത്.

സംഭവത്തില്‍ എസ് നവീന്‍ കുമാറിന്റെ പരാതിയില്‍ എസ്‌സി/ എസ്ടി നിയമപ്രകാരം കെവി കുപ്പം പൊലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രമസമാധാന ചര്‍ച്ചയില്‍ വിഷയം ചര്‍ച്ചയായതിന് പിന്നാലെ ഓഗസ്റ്റ് 14നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഉദ്യോഗസ്ഥവൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രാമത്തിലെ 50 ശതമാനം വരുന്ന ദളിത് സമൂഹം വര്‍ഷങ്ങളായി കാളിയമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ആരാധിച്ചുവരുന്നവരാണ്. കാലക്രമേണ മറ്റ് ജാതിയില്‍പ്പെട്ടവര്‍ ആരാധന നടത്തിവരുകയും പിന്നാലെ ദളിതര്‍ വിവേചനം നേരിടുകയായിരുന്നുവെന്നും നവീന്‍ കുമാര്‍ പറയുന്നു. ഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പുറംമ്പോക്ക് ഭൂമിയിലാണ് നേരത്തെ പ്രതിഷ്ഠയുണ്ടായിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഷ്ഠയ്ക്ക് ചുറ്റിലും ക്ഷേത്രം പണിയുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളില്‍ നിന്നും പണം പിരിച്ചിട്ടുണ്ടെന്നാണ് ദളിത് വിഭാഗക്കാർ വ്യക്തമാക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: