Headlines

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സ്ത്രീയാണെന്ന് വാദം,പൊളിഞ്ഞു ലിംഗനിര്‍ണയ പരിശോധനയിൽ സ്ത്രീ പുരുഷനായി

ലഖ്നൗ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സ്ത്രീയാണെന്ന് വാദം, ഒടുവിൽ ലിംഗനിര്‍ണയ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടതോടെ വാദം പൊളിഞ്ഞു. സ്ത്രീ പുരുഷനായി. ഒടുവിൽ കോടതി 20 വർഷം തടവും വിധിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 12000 രൂപ പിഴയും ചുമത്തി. ഫരീന്‍ അഹമ്മദ് എന്ന 23കാരനാണ് കുറ്റക്കാരന്‍. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവില്‍ കഴിയേണ്ടി വരും.


2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ടിവി കാണാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ ഫരീന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്തം വാര്‍ന്ന് അവശനിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. രണ്ടാഴ്ചയോളം കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് എടുത്തത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഫരീന്‍ അഹമ്മദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഫരീന്‍ അഹമ്മദ് സ്ത്രീയായിട്ടാണ് ജനിച്ചതെന്നാണ് അയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് പ്രതിയെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ലിംഗനിര്‍ണയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ടു. ഈ വര്‍ഷം സെപ്റ്റംബര്‍ 24 ന് ഇന്‍സ്റ്റിറ്റ്യൂട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിൽ പ്രതി പുരുഷനാണെന്നും സ്ഥിരീകരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: