ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയില്‍ 13ഉം ഇന്ത്യയില്‍

വായുഗുണനിലവാര സൂചികയില്‍ ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയില്‍ 13ഉം ഇന്ത്യയില്‍. ലോകത്തിലെ ഏറ്റവും മലിനമായ നഗരവും ഇന്ത്യയില്‍ തന്നെ. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQAir-ന്റെ 2024ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം കോലത്തിലെ ഏറ്റവും മലിനമായ നഗരം അസമിലെ ബൈര്‍ണിഹത്താണ്. ആഗോളതലത്തില്‍ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണ്. ആഗോള തലത്തില്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്. 2023ല്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ PM2.5 സാന്ദ്രതയില്‍ ഏഴ് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളുടെ പട്ടികയില്‍ ആറും ഇന്ത്യന്‍ നഗരങ്ങളാണെന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം. ഡല്‍ഹിയിലെ ശരാശരി PM2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററിന് 91.6 മൈക്രോഗ്രാം എന്ന നിരക്കിലാണ്. 2023ല്‍ ഇത് ഒരു ക്യൂബിക് മീറ്ററിന് 92.7 മൈക്രോഗ്രാം എന്ന നിലയിലായിരുന്നു.

ബൈര്‍ണിഹത്, മുല്ലാന്‍പൂര്‍(പഞ്ചാബ്), ഫരീദാബാദ്, ലോനി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഡ്, നോയിഡ തുടങ്ങിയവയാണ് ലോകത്തെ മലിനമായ 20 നഗരങ്ങളില്‍ ഇടംപിടിച്ച ഇന്ത്യന്‍ നഗരങ്ങള്‍. ഇന്ത്യന്‍ നഗരങ്ങളില്‍ 35 ശതമാനം ഇടങ്ങളിലും അനവദനീയമായതില്‍ കൂടുതല്‍ അളവില്‍ PM2.5 ലെവലാണുള്ളതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഏഴ് രാജ്യങ്ങള്‍ മാത്രമാണ് 2024ല്‍ ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാനദണ്ഡങ്ങളില്‍ വിജയിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ബഹാമസ്, ബാര്‍ബഡോസ്, ഗ്രനെഡ, എസ്‌റ്റോനിയ, ഐസ്‌ലാന്‍ഡ് എന്നിവയാണ് ഈ ഏഴ് രാജ്യങ്ങള്‍. ഛാഡ്, ബംഗ്ലാദേശ് എന്നിവയാണ് ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: