കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. ആശുപത്രികൾക്കാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അതിനിടെ, മഹാരാഷ്ട്രയിൽ 59 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 20 എണ്ണം മുംബൈയിൽ മാത്രം സംസ്ഥാനത്ത് ജനുവരി 1 മുതൽ ആകെ രോഗികളുടെ എണ്ണം 873 ആയി വർധിച്ചു. 2025 ജനുവരി മുതൽ സംസ്ഥാനത്ത് ആകെ 12,011 കോവിഡ്-19 പരിശോധനകൾ നടത്തിയിട്ടുണ്ട്, ഇതിൽ സജീവമായ കേസുകളുടെ എണ്ണം 494 ആണ്, അതേസമയം 369 രോഗികൾ സുഖം പ്രാപിച്ചു.
പുതിയ കേസുകളിൽ 20 എണ്ണം മുംബൈയിലും 17 എണ്ണം പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലും, നാല് എണ്ണം താനെയിലും കണ്ടെത്തി. സംസ്ഥാനത്തെ കൊവിഡ് -19 രോഗികളിൽ നേരിയ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ടെന്നും പരിശോധനയ്ക്കും ചികിത്സാ സൗകര്യങ്ങൾക്കും വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.