തിരുവനന്തപുരം: 39-ാം മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരതു തുടക്കമായി.
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ ആദിത്യമരുളുന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ . ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ: ജി.ആർ അനിൽ അധ്യക്ഷനായി.
സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നുള്ള കായിക താരങ്ങൾ അണി നിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റ് ഉദ്ഘാടന ചടങ്ങിന് പകിട്ടേകി. മാർച്ച് പാസ്റ്റിൽ ടെക്നിക്കൽ ഹൈസ്ക്കൂൾ തൃശൂർ ഒന്നാം സ്ഥാനവും ടെക്നിക്കൽ ഹൈസ്കൂൾ വെസ്റ്റ്ഹിൽ കോഴിക്കോട് രണ്ടാം സ്ഥാനവും ,ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .കായിക താരങ്ങൾക്കുള്ള പ്രതിജ്ഞ ദേശീയ ഫുട്ബോൾ ടീം അംഗം സി.കെ . വിനീത് ചൊല്ലി കൊടുത്തു. നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ സി.എസ്.ശ്രീജ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ: രാജശ്രീ എം എസ് , മേളയുടെ ജനറൽ കൺവീനർ നെടുമങ്ങാട് ടി എച്ച് എസ് സൂപ്രണ്ട് ബിന്ദു. ആർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ശനിയും ഞായറുമായി വിവിധ കായിക മത്സരങ്ങൾ അരങ്ങേറും . .നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂൾ ആദിത്യമരുളുന്നകായികമേളയിൽനെടുമങ്ങാട് എം എൽ എ,നഗരസഭ ചെയർപേഴ്സൻ. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പിടിഎ, എംപി ടി എ ,തുടങ്ങിയവരുടെ സഹകരണത്തോടെയാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായികമേള സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടെ മേളക്ക് കൊടിയിറങ്ങും.
