Headlines

പാലൈകോണം കലാഗ്രാമം സാംസ്കാരിക വേദി ഉദ്ഘാടനം ഉദ്ഘാടനം

ആര്യനാട് :പാലൈകോണം കലാഗ്രാമം സാംസ്കാരിക  സമിതിയുടെ ഉദ്ഘാടനവും, ക്രിസ്മസ് ഈവ് 2024 ആഘോഷവും സംഘടിപ്പിച്ചു. ആര്യനാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വിജു മോഹനൻ  ഉദ്ഘാടനം നിർവഹിച്ചു. കേരള ക്രിക്കറ്റ് ലീഗ് പ്ലെയർ  ബിജു നാരായണനെ ഉപഹാരം നൽകി ആദരിച്ചു.കലാ ഗ്രാമം സാംസ്കാരിക സമിതി പ്രസിഡന്റ്  രാഹുൽ ആർഎസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കലാ ഗ്രാമം രക്ഷാധികാരി  ഷാജി വി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഋത്വിക് എച്ച് എസ്  റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ ഹരിസുതൻ, പാലൈകോണം വാർഡ് മെമ്പർ ഇ രാധാകൃഷ്ണൻ, ഇരിഞ്ചൽ  വാർഡ് മെമ്പർ സനൂജ, സിപിഐ നേതാവ് കെ മഹേശ്വരൻ, ബിജെപി നേതാവ് അഡ്വക്കേറ്റ് എം പ്രശാന്ത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്  ഷൈൻ വി  നന്ദി രേഖപ്പെടുത്തി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: