എടപ്പാളിൽ ഗർഭിണിയെ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവം;പരാതി വ്യാജം സ്വര്‍ണ്ണം പണയം വച്ചത് ഭര്‍ത്താവ് അറിയാതിരിക്കാന്‍ കഥയുണ്ടാക്കിയത്



എടപ്പാള്‍ വട്ടംകുളത്ത് ഗർഭിണിയായ യുവതിയെ കെട്ടിയിട്ട് സ്വർണം കവർന്നെന്ന പരാതിയില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് ചങ്ങരംകുളം പോലീസ് അന്വേഷണം അവസാനിപ്പിച്ചത്.ഏതാനും മാസം മുമ്പ് വട്ടംകുളത്താണ് കേസിന് ആസ്പദമായ സംഭവം.മുഖം മൂടി ധരിച്ചെത്തിയ ആള്‍ ഗർഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങള്‍  കവർന്നെന്നായിരുന്നു പരാതി.ചങ്ങരംകുളം പോലീസ് നടത്തിയ അന്വ.ഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.സ്വകാര്യ ആവശ്യങ്ങള്‍ക്ക് സ്വർണ്ണം പണയം വച്ചതാണെന്നും ഭര്‍ത്താവ്‌ അറിയാതിരിക്കാനാണ് കഥയുണ്ടാക്കിയതെന്നും യുവതി പോലീസിന് മൊഴിനല്‍കി.പോലീസിന് സംഭവത്തില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗർഭിണിയായിരുന്നതിനാൽ നേരത്തെ അന്വേഷണ സംഘം യുവതിയെ കാര്യമായി ചോദ്യം ചെയ്തിരുന്നില്ല.അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിലാണ് യുവതിയെ വീണ്ടും ചോദ്യം ചെയ്തത്.ഇതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണവും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: