സമൂഹ മാധ്യമങ്ങൾ ഹാക്ക് ചെയുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നതിനാൽ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധപുലർത്തണമെന്നു സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്. മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആർക്കും ഒടിപി കൈമാറരുത്. ഫോണിലേക്ക് എത്തുന്ന ആറക്ക ഒടിപി ആവശ്യപ്പെട്ട് കോളുകളോ മെസേജോ വന്നാൽ എടുക്കരുത്. സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയാ ഫോൺ നമ്പരിൽ നിന്നും കോൾ വരുന്നതായി കാണിക്കും. ഇത് ഒരു കുരുക്കാണ്.
തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്ത വാട്സ്ആപ് അക്കൗണ്ടുകൾ വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് പല ഉപയോക്താക്കാളും. പാസ് വേഡ് മാറ്റി സുരക്ഷിതമാക്കാനോ ലോഗ് ഔട്ട് ചെയ്ത ശേഷം വീണ്ടും ലോഗിൻ ചെയ്യാൻ കഴിയാത്ത വിധമാണ് ഹാക്കർമാർ അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തുന്നത്. വാട്സ്ആപ് ഉപയോക്താക്കളെ കബളിപ്പിച്ച് ഒടിപി സംഘടിപ്പിച്ച ശേഷം അക്കൗണ്ട് വരുതിയിലാക്കുന്ന ഹാക്കർമാർ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടീവേറ്റ് ചെയ്യുന്നതാണ് തിരിച്ചെടുക്കാൻ കഴിയാത്തതിന് പിന്നിൽ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പിന്നീട്ട് യഥാർത്ഥ അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ ഇവർക്കാണ് കിട്ടുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കിംഗ് വഴി തട്ടിപ്പുകാർ കൈവശപ്പെടുത്തും. ഇത് ഉപയോഗിച്ചു ഭീഷണിപ്പെടുത്തി പണം ആവശ്യ പെടും. സഹിക്കാൻ കഴിയാതെ ചിലർ ആത്മഹത്യ ചെയ്യും. ഹാക്കർമാർക്ക് പൂട്ടിടാൻ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. ഒപ്പം ചില സുരക്ഷാ മാർഗങ്ങളും ഉപയോഗിക്കണം. വാട്സ്ആപ് അക്കൗണ്ടുകളിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടീവേറ്റാക്കുക എന്നതാണ് അക്കൗണ്ട് സുരക്ഷിതമാകുന്നതിനുള്ള ഒരു മാർഗം. എന്തെങ്കിലും തട്ടിപ്പു ശ്രദ്ധയിൽപെട്ടാൽ സൈബർ സെല്ലിൽ അറിയിക്കണം.
