പാരീസിൽ ഇന്ത്യ വെടിവച്ചിട്ടത് മൂന്നാം വെങ്കലം; ഷൂട്ടിങ്ങിൽ തിളങ്ങി സ്വപ്നിൽ കുസാലെ

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു. 20–ാം ഷോട്ട് കഴിഞ്ഞപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 201 പോയിന്റാണ് താരത്തിനുണ്ടായിരുന്നത്.


25 ഷോട്ടുകളിൽ ഇന്ത്യൻ താരത്തിനു ലഭിച്ചത് 208.2 പോയിന്റുകൾ. നീലിങ്, പ്രോൺ റൗണ്ടുകൾക്കു ശേഷം സ്വപ്നിൽ അഞ്ചാം സ്ഥാനത്തു തുടർന്നു. സ്റ്റാൻഡിങ് പൊസിഷനിൽ 40 ഷോട്ടുകൾ പിന്നിട്ടപ്പോൾ ഇന്ത്യൻ താരം മൂന്നാം സ്ഥാനത്തെത്തി. 411.6 പോയിന്റുമായാണ് സ്വപ്നിലിന്റെ കുതിപ്പ്.ബാഡ്മിന്റൻ വനിതാ സിംഗിൾസില്‍ പി.വി. സിന്ധു പ്രീക്വാര്‍ട്ടറിൽ മത്സരിക്കും. വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ചൈനീസ് താരം ഹെ ബിൻജാവോയ്ക്കെതിരെയാണ് സിന്ധുവിന്റെ പോരാട്ടം. പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും നേർക്കുനേർ വരുന്നു. വൈകിട്ട് 5.40നാണ് മത്സരസമയം

പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി– സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡി സഖ്യം മലേഷ്യൻ താരങ്ങളായ ആരൺ ചിയ, സോ വൂയ് യിക് എന്നിവരെ നേരിടും. വൈകിട്ട് 4.30നാണ് മത്സരം. ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് യോഗ്യതാ റൗണ്ടിൽ സിഫ്റ്റ് സമ്റ, അൻജും മൗദ്ഗില്ലും യോഗ്യതാ റൗണ്ടിൽ മത്സരിക്കും. ബോക്സിങ്ങിൽ നിഖാത് സരീന് വനിതാ ഫ്ലൈവെയ്റ്റ് പ്രീക്വാർട്ടറിൽ മത്സരമുണ്ട്. പുരുഷ റേസ് വോക്കിങ്ങിൽ പരംജീത് സിങ് ബിഷ്ട്, ആകാശ്ദീപ്, വികാസ് സിങും വനിതാ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും മെഡൽ റൗണ്ടിൽ മത്സരിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: