ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ

ചെന്നൈ:ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ.

ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഏഷ്യൻ ഗെയിംസ് ചാംപ്യൻമാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം.

ലീഗ് റൗണ്ടിൽ ജപ്പാനോട് വഴങ്ങിയ 1-1 സമനിലയുടെ നിരാശ മറന്നാണ് സെമിയിലെ തകർപ്പൻ വിജയം.

ആദ്യ സെമിയിൽ മലേഷ്യ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയയെ 6-2ന് തോൽപ്പിച്ചു.

ഞായറാഴ്ചയാണ് ഫൈനൽ.

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയയെ നേരിടും .

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: