Headlines

‘മൂന്നാം തവണയും പ്രധാനമന്ത്രിയാകുമ്പോള്‍ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകും’; പ്രഖ്യാപനവുമായി മോദി

ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി. തന്റെ മൂന്നാം ടേമിൽ
ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇത് താന്‍ ഉറപ്പ് നല്‍കുന്നതായും അദ്ദേഹം അടിവരയിട്ടു. ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്സിബിഷന്‍ – കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യാന്തര എക്സിബിഷന്‍ – കണ്‍വെന്‍ഷന്‍ സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്ന് പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി.

‘എന്റെ മൂന്നാം ടേമില്‍ ഇന്ത്യ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളുടെ കൂട്ടത്തില്‍ നില്‍ക്കും. ഇത് മോദിയുടെ ഉറപ്പാണ്’ – അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഒന്നാം ടേമില്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തില്‍ ആയിരുന്നു. തന്റെ
രണ്ടാം മേടില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍, മൂന്നാം ടേമില്‍ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്ന് താൻ രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കാനിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികളും പറയുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി
കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നുവെന്ന്
ഇത് കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്ന രാജ്യാന്തര എക്സിബിഷന്‍ – കണ്‍വെന്‍ഷന്‍ സെന്ററിനെ ചിലർ തടയാന്‍ ശ്രമിച്ചതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: