മസ്കറ്റ്: ഒമാനിൽ വ്യാജ കറൻസി കൈവശം വെച്ചതിന്റെ പേരിൽ ഇന്ത്യക്കാരൻ അറസ്റ്റിലായി. വ്യാജ കറൻസി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നുമാണ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഇപ്രതി ഇന്ത്യക്കാരനാണ് എന്ന വിവരം മാത്രമേ അധികൃതർ പുറത്തുവിട്ടിട്ടുള്ളു. ഏത് സംസ്ഥാനക്കാരനാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
പ്രതിയുടെ പക്കലുണ്ടായിരുന്ന വ്യാജ കറൻസിയും കറൻസി നിർമ്മിക്കാനായി ഉപയോഗിച്ച ഉപകരണങ്ങളും പിടികൂടി. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ നിലവിൽ നടന്നുവരികയാണ്.
