ഇന്ത്യയിലെ ആദ്യ എഐ സിനിമ; ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ ജൂൺ 21ന് തിയറ്ററുകളിലേക്ക്

കൊച്ചി: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി ഇഎം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ പ്രേക്ഷകരുടെ മുന്നിലേക്ക്. എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. ജൂൺ 21നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയായി മോണിക്ക ഒരു എഐ സ്റ്റോറിയെ ഇന്ത്യൻ സർക്കാരിന്റെ എഐ പോർട്ടൽ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂരാണ് ചിത്രം നിർമ്മിക്കുന്നത്

മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളിൽ എത്തുന്നത്. നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട്, പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി, ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം,അലൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുണ്ട്

നജീം അർഷാദ് , യർബാഷ് ബാച്ചു, അപർണ എന്നിവരാണ് ചിത്രത്തിലെ ഗായകർ. സുബിൻ എടപ്പകത്ത് ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ പി ശ്രീശൻ, ഡി.ഒ.പി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ ചേലേരി, എഡിറ്റർ: ഹരി ജി നായർ, ഗാനരചന: പ്രഭാവർമ്മ, മൻസൂർ പള്ളൂർ, രാജു ജോർജ്, ആർട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്‌പലത, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ദേവദാസ്, വിഎഫ്എക്സ്: വിജേഷ് സി.ആർ, സ്റ്റിൽസ്: എൻ.എം താഹിർ, അജേഷ് ആവണി, പിആർഒ: പി ശിവപ്രസാദ്, ഡിസൈൻസ്: സജീഷ് എം ഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: