ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ഇന്ത്യയ് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്.
124 റേറ്റിങ് പോയിന്റുകളുമായാണ് ഓസീസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഇന്ത്യക്ക് 120 റേറ്റിങ് പോയിന്റുകള്‍. മൂന്നാം റാങ്കില്‍ ഇംഗ്ലണ്ടാണ്. അവര്‍ക്ക് 105 റേറ്റിങ് പോയിന്റുകള്‍. 103 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും 96 പോയിന്റുകളുമായി ന്യൂസിലന്‍ഡ് അഞ്ചാമതും നില്‍ക്കുന്നു.
ടെസ്റ്റ് റാങ്കിങില്‍ പാകിസ്ഥാന്‍ ആറാം സ്ഥാനത്തും ശ്രീലങ്ക ഏഴാമതും നില്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് എട്ട് മുതല്‍ 12 വരെ സ്ഥാനങ്ങളില്‍.
ഇതുവരെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയായിരുന്നു ഒന്നാം റാങ്കില്‍. ടെസ്റ്റിലെ ഒന്നാം സ്ഥാനം പോയെങ്കിലും ഏകദിന, ടി20കളില്‍ ഇന്ത്യ തന്നെ തലപ്പത്ത് തുടരുന്നു.

