Headlines

ഇന്ദിരാഗാന്ധിയെയും നർഗീസ് ദത്തിനെയും വെട്ടി;ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പേരുമാറ്റം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡിൽ അഴിച്ചു പണി. ഇന്ദിരാഗാന്ധി, നർഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകൾ ഒഴിവാക്കി. ദാദാസാഹിബ് ഫാൽക്കേ അവാർഡിന്റെ ക്യാഷ് പ്രൈസിലും മാറ്റങ്ങൾ വരുത്തി. മാറ്റങ്ങൾ സംബന്ധിച്ച ശുപാർശകൾ ഡിസംബറിലാണ് നൽകിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ പറഞ്ഞു. മികച്ച നവാഗത സംവിധായകന് നൽകുന്ന ഇന്ദിരാഗാന്ധി അവാർഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനർനാമകരണം ചെയ്തു. നേരത്തെ നിർമ്മാതാവും സംവിധായകനുമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും. ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് അവാർഡിനെ മികച്ച ഫീച്ചർ ഫിലിം എന്നു മാത്രമായിരിക്കും ഇനി മുതൽ അറിയപ്പെടുക. സാമൂഹിക പ്രശ്നങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാർഡ് വിഭാഗങ്ങൾ ഇനി മുതൽ ഒറ്റ വിഭാഗമായിരിക്കും

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് എല്ലാ വർഷവും ഇന്ത്യൻ ചലച്ചിത്ര പ്രതിഭകൾക്ക് നൽകുന്ന ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി. സ്വർണ കമലം അവാർഡുകൾക്കുള്ള സമ്മാനത്തുക 3 ലക്ഷം രൂപയായും രജത കമലം ജേതാക്കൾക്ക് 2 ലക്ഷം രൂപയായും വർധിപ്പിച്ചു. മികച്ച സിനിമ, അരങ്ങേറ്റ ചിത്രം, മികച്ച എന്റർടൈന്റ്മെന്റ് സിനിമ, സംവിധാനം, കുട്ടികളുടെ സിനിമ എന്നീ വിഭാഗങ്ങളിലാണ് സ്വർണ കമലം നൽകുന്നത്. ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം, മറ്റ് അഭിനയ വിഭാഗങ്ങൾ, മികച്ച തിരക്കഥ, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലെ വിജയികൾക്ക് രജത കമലം അവാർഡും നൽകുന്നു

ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്, സൗണ്ട് ഡിസൈനർ, ഫൈനൽ മിക്‌സഡ് ട്രാക്കിന്റെ റെക്കോർഡിസ്റ്റ് എന്നിവരെ ആദരിക്കുന്ന മൂന്ന് ഉപവിഭാഗങ്ങളുള്ള ‘മികച്ച ഓഡിയോഗ്രാഫി’ വിഭാഗം ഇനി മികച്ച ശബ്‌ദ രൂപകൽപ്പന എന്ന വിഭാഗത്തിൽ ഉൾപ്പെടും. ഈ വിഭാഗത്തിൽ 50,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തിയ സമ്മാനത്തുക സൗണ്ട് ഡിസൈനർക്ക് നൽകും. മികച്ച സംഗീത സംവിധാന വിഭാഗത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഇനി മുതൽ മികച്ച പശ്ചാത്തല സംഗീതം എന്ന പേരിലാവും അവാർഡ് നൽകുക. പ്രത്യേക ജൂറി അവാർഡ് നിർത്തലാക്കുകയും ദേശീയ ചലച്ചിത്ര അവാർഡുകളുടെ ഫീച്ചർ ഫിലിം, നോൺ ഫീച്ചർ ഫിലിം വിഭാഗങ്ങളിൽ രണ്ട് പ്രത്യേക പരാമർശങ്ങൾ നൽകാനുള്ള പൂർണ്ണ വിവേചനാധികാരം ജൂറിക്ക് നൽകുകയും ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: