Headlines

ആശുപത്രിക്കുള്ളിൽ ഇൻസ്റ്റാഗ്രാം റീൽസ് ഷൂട്ടിംഗ്: 38 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിഴ

സർക്കാർ ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. ആശുപത്രി നിയമങ്ങൾ ലംഘിച്ചതിന് 38 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി.

ജില്ലാ ആശുപത്രി ഇടനാഴിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഹിന്ദി, കന്നഡ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇക്കാര്യം ജിഐഎംഎസ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

‘ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥികളുടെ നടപടി ഗുരുതരമായ തെറ്റാണ്. പ്രീ ഗ്രാജുവേഷൻ ചടങ്ങിന് വേണ്ടിയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നാണ് അവർ പറയുന്നത്. രോഗികൾക്ക് അസൗകര്യം ഒഴിവാക്കിക്കൊണ്ട് ആശുപത്രി പരിസരത്തിന് പുറത്ത് ഷൂട്ട് ചെയ്യണമായിരുന്നു. ആശുപത്രി നിയമങ്ങളുടെ ലംഘനമാണ് 38 വിദ്യാർത്ഥികൾ നടത്തിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ അനുവദനീയമല്ല. ഇവരുടെ ഹൗസ്മാൻഷിപ്പ് 10-20 ദിവസത്തിനുള്ളിൽ അവസാനിക്കേണ്ടതായിരുന്നു, എന്നാൽ അത് 10 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്’- ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: