ഇസ്‌കഫ് മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു



കൊച്ചി : മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ് ) എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ്സും ദീപജ്വാലയും സംഘടിപ്പിച്ചു . ദേശീയ വൈസ് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. , ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാരി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ ബി ആർ മുരളീധരൻ, നിമിഷ രാജു, എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ ടി സി സൻജിത്ത് , സി എ ഷക്കീർ, പി എ ജിറാർ, ടി യു രതീഷ്, ഇസ്‌കഫ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സിജി ബാബു, എൻ എൻ സോമരാജൻ, വൈസ് പ്രസിഡന്റ് സജിനി തമ്പി എന്നിവർ സംസാരിച്ചു. ബാബു കടമക്കുടി, എസ് ബിജു,പി എ ഡേവിഡ്, എം എ ഷെയ്ക്ക്, പി കെ ജോഷി, വി എസ് സുനിൽകുമാർ, കൊച്ചിൻ നാസർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: