ജെറുസലേം: അഭയാർത്ഥി ക്യാമ്പിന് സമീപത്തുണ്ടായ വെടിവെപ്പിൽ 31 പാലസ്തീൻകാർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുചേരില്ലെന്ന് ഇസ്രായേൽ സേന. തെക്കൻ ഗാസയിലെ റാഫയിലെ അഭയാർത്ഥി ക്യാമ്പിന് സമീപമുണ്ടായ ആക്രമണത്തിന് പിന്നിൽ ഹമാസാണെന്നും ഇസ്രായേൽ ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് അഭയാർത്ഥി ക്യാമ്പിന് സമീപം വെടിവെയ്പ്പുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ സൈന്യമാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇതിനു പിന്നാലെ ആക്രമണം നടത്തിയത് ഹമാസാണെന്ന് ആരോപിച്ച് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ആരംഭിച്ചു.
ഹമാസിൻ്റെ തോക്കുധാരികൾ ആൾക്കൂട്ടത്തിനുനേർക്ക് വെടിയുതിർക്കുന്നതിൻ്റേത് എന്ന് അവകാശപ്പെട്ട് കൊണ്ടുള്ള ഡ്രോൺ ദൃശ്യങ്ങളും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പുറത്തുവിട്ടു. മനുഷ്യത്വപരമായ സഹായങ്ങളെ അട്ടിമറിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം നടന്നതായും ഐഡിഎഫ് ആരോപിച്ചു.
അതേസമയം, ഇസ്രയേൽ വെടിവെപ്പിലാണ് പാലസ്തീൻകാർ കൊല്ലപ്പെട്ടതെന്ന് നേരത്തെ ഗാസ ആരോഗ്യ കേന്ദ്രം പറഞ്ഞിരുന്നു. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ ദുരിതാശ്വാസ സംഘടനയുടെ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനു സമീപത്തായിരുന്നു വെടിവെപ്പുണ്ടായത്. 31 പേർ മരിച്ചതു കൂടാതെ ഇരുന്നൂറിലധികം പേർക്ക് വെടിവെപ്പിൽ പരിക്കേറ്റതായും വിവരമുണ്ട്.
