ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്പ്പിൻ്റെ ഭാഗമായി ജപ്പാനിലെ നഗ്ന ഉത്സവത്തിൽ പങ്കെടുത്ത് സ്ത്രീകൾ. 1250 വർഷം പഴക്കമുള്ളഉൽസവ’ത്തിലാണ് സ്ത്രീകളുടെ സംഘങ്ങൾ അണിചേർന്നത്. മധ്യ ജപ്പാനിലെ ആരാധനാലയത്തിൽ വ്യാഴാഴ്ചയായിരുന്നു ഉൽസവം നടന്നത്. പർപ്പിൾ നിറത്തിൽ ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ സ്ത്രീകൾ വലിയ മുളയും ഉത്സവത്തിൽ വഴിപാടായി സമർപ്പിച്ചു.
സ്ത്രീകളുടെ ഏഴ് ഗ്രൂപ്പുകളാണ് ഈ നഗ്ന ഉൽവത്തിൽ പങ്കെടുത്തത്. പേര് നഗ്ന ഉൽസവം എന്നാണെങ്കിലും ഇതിൽ പങ്കെടുക്കുന്നവർ പൂർണ നഗ്നരായിരിക്കണമെന്നില്ല. ഉൽസവത്തിൽ പങ്കെടുക്കുന്ന പുരുഷന്മാർ ഫുൻഡോഷി’ എന്ന പേരിലുള്ള ജാപ്പനീസ് വസ്ത്രങ്ങൾ ധരിക്കാറുണ്ട്. ‘ഹാപ്പി കോട്ട്സ്’ എന്ന് അറിയപ്പെടുന്ന വസ്ത്രങ്ങൾ ധരിച്ചാണ് സ്ത്രീകൾ ആദ്യമായി ഉൽസവത്തിൽ പങ്കെടുത്തത്. ‘ഹഡക മത്‌സുരി’ എന്നാണ് ജപ്പാനിലെ പ്രസിദ്ധമായ ഈ നഗ്ന ഉൽസവത്തിന്റെ പേര്.

