ന്യൂഡൽഹി: ജെഎൻയു സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ബാലറ്റ് വോട്ടെടുപ്പ് ആയിരുന്നു. ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവ സഖ്യത്തിലാണ് മത്സരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സെൻട്രൽ സീറ്റുകൾക്കു പുറമേ 42 കൗൺസിലർമാരെയും തിരഞ്ഞെടുക്കും.
എബിവിപി, എൻഎസ‍്‍യുഐ, ആർജെഡിയുടെ വിദ്യാർഥി വിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദൾ, ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകളും മത്സര രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു വിദ്യാർഥി സഖ്യമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് സംഘർഷങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

