മെഗാ തൊഴിൽമേള രണ്ടായിരത്തിലധികം അവസരങ്ങൾ

തിരുവനന്തപുരം: മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30ല്‍ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചാണ് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 21ന് ആറ്റിങ്ങല്‍ ഗവ. കോളജിലാണ് മേള.

മേളയില്‍ രണ്ടായിരത്തിലധികം തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, ഹോസ്പിറ്റല്‍, വിപണന മേഖല, ബിപിഒ, ഓട്ടോമൊബൈല്‍സ്, ടെലികോം, ഇലക്ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ കമ്പനികളാണ് തൊഴില്‍ നല്‍കാനായി മേളയില്‍ എത്തുന്നത്. പ്ലസ്ടു/ഐടിഐ/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. 35 വയസില്‍ താഴെ പ്രായമുള്ള ഏതൊരാള്‍ക്കും മേളയില്‍ പങ്കെടുക്കാം.

പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് ആറ് സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കൈയില്‍ കരുതണം. https://forms.gle/dUGrEUMPRrnbFesy7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ മേളയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2992609.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: