പറ്റ്ന: ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റായ വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തി ആയുധധാരികളായ നാലംഗ സംഘംമാണ് വിമൽ കുമാറിന് നേരെ വെടിയുതിർത്തത്. മാധ്യമ പ്രവർത്തകൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
ഇന്ന് പുലർച്ചെയാണ് ഈ ദാരുണ സംഭവമുണ്ടായത്. ബൈക്കുകളിലായാണ് സംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് വലിയ പ്രതിഷേധം അരങ്ങേറി. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ബീഹാറിൽ മാധ്യമ പ്രവർത്തകനെ വെടിവച്ച് കൊന്നു.
