ജസ്റ്റിസ് അനില്‍കുമാര്‍ ലോകായുക്തയായി ചുമതലയേറ്റു

തിരുവനന്തപുരം: ലോകായുക്തയായി ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു.

മന്ത്രിമാരായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അംഗമായിരുന്നു. എറണാകുളത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പദവി വഹിച്ച അദ്ദേഹം എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജിയായും കേരള ഹൈക്കോടതി രജിസ്ട്രാറായി സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ അദ്ദേഹം. ലോകായുക്ത സിറിയക് ജോസഫ് മാർച്ചിൽ വിരമിച്ച ഒഴിവിലാണ് നിയമനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: