കെ മധു ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍




തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി സംവിധായകന്‍ കെ മധുവിനെ നിയമിച്ചു. ഷാജി എന്‍. കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞ 3 മാസമായി പകരം ചെയര്‍മാനെ സര്‍ക്കാര്‍ നിയമിച്ചിരുന്നില്ല. സിനിമ കോണ്‍ക്ലേവ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.

ഷാജി എന്‍ കരുണിന്റെ ഭരണസമിതിയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു കെ. മധു.
എണ്‍പതുകള്‍ മുതല്‍ സിനിമാമേഖലയില്‍ സജീവമാണ് കെ മധു. 1986-ല്‍ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 30ലധികം ഫീച്ചര്‍ ചിത്രങ്ങള്‍ സംവിധാനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: