തദ്ദേശ സേവനങ്ങൾ കിട്ടാൻ ജനുവരി മുതൽ കെ-സ്‌മാർട്ട്

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് ലഭ്യമാക്കാനും ഇ – ഗവേണൻസ് കൂടുതൽ കാര്യക്ഷമമാക്കാനും ജനുവരി 1 മുതൽ കെ – സ്‌മാർട്ട് പോർട്ടൽ. പല സേവനങ്ങൾക്കും പല സൈറ്റുകളിൽ പോകുന്നതിന് പകരം ഏകീകൃത സംവിധാനമാണ് ലക്ഷ്യം. ആദ്യം മുപ്പതോളം സേവനങ്ങളാണ് ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും കെ – സ്‌മാർട്ട് വഴിയാക്കും. ആദ്യഘട്ടത്തിൽ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലുമാണ് നടപ്പാക്കുന്നത്. പിന്നീട് പഞ്ചായത്തുകളിലും നിലവിൽ വരും.

മൊബൈലിലും പോർട്ടൽ ലഭ്യമാകുന്നതോടെ സേവനങ്ങൾക്കായി ജനങ്ങൾക്ക്
തദ്ദേശ ഓഫീസുകളിൽ പോകേണ്ടി വരില്ല. അക്ഷയ സെന്ററുകളിലും കെ-സ്‌മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ) സേവനം ലഭിക്കും.

നിലവിൽ പദ്ധതികൾ തയ്യാറാക്കാനും ജനങ്ങൾക്ക് സേവനങ്ങൾ നൽകാനും വെവ്വേറെ സംവിധാനമാണ്. കെ-സ്‌മാർട്ട് വരുന്നതോടെ ഇതെല്ലാം ഒരു കുടക്കീഴിലാവും. ജനനമരണ രജിസ്‌ട്രേഷൻ, പൊതുജനപരാതി പരിഹാരം, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ തുടങ്ങി എട്ട് മൊഡ്യൂകളിലുള്ള സേവനങ്ങളാവും ആദ്യം ലഭ്യമാവുക. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളും സേവനങ്ങളുടെ വിവരങ്ങളും ഉൾപ്പെടുന്ന ഡാഷ് ബോർഡും ഉണ്ട്.

കണ്ണൂർ, കൊച്ചി കോർപ്പറേഷനുകളിലും ആറ്റിങ്ങൽ, ചിറ്റൂർ, തത്തമംഗലം, ആന്തൂർ, തൊടുപുഴ, ചേർത്തല, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റികളിലും കരെ – സ്‌മാർട്ട് പരീക്ഷിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: