അമൃത്സർ: കബഡി താരങ്ങളായ അംബിയാൻ, സുഖ്മീത് കൊലക്കേസിൽ മൂന്നു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പോലീസ് പിടികൂടി. കുപ്രസിദ്ധ ഗുണ്ട സംഘമായ കൗശൽ ചൗധരി ഗാംഗിലെ ആറു പേരാണ്. കബഡി താരം സന്ദീപ് സിങ് നംഗൽ അംബിയാൻ 2022ലും സുഖ്മീത് സിങ് 2021ലുമാണ് കൊല്ലപ്പെട്ടത്. തുടർന്ന് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
പഞ്ചാബ് പോലീസിൻ്റെ അമൃത്സർ കൌണ്ടർ ഇൻ്റലിജൻസ് യൂണിറ്റാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് മേധാവി ജനറൽ ഗൗരവ് യാദവ് പറഞ്ഞു. രാജസ്ഥാനിലെ ഹൈവേ കിംഗ് ഹോട്ടലിൽ നടന്ന വെടിവെപ്പിനു പിന്നിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഞ്ചു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലും പ്രതികൾ ഉൾപ്പെട്ടതായി ഡി.ജി.പി യാദവ് പറഞ്ഞു. ഇവരിൽ നിന്ന് ആറ് അത്യാധുനിക തോക്കുകളും 40 തിരകളും കണ്ടെടുത്തു. നേരത്തെ, ഹരിയാന, പഞ്ചാബ്, ഉത്തരപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് സംഘം വാടകക്കെടുത്ത ഷൂട്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയും കബഡി പ്രമോട്ടറുമായ സുർജൻ സിംഗ് ചാത്തയും പിടിയിലായി.
