കടയ്ക്കാവൂർ എസ് ആർവി എൽ പി സ്കൂൾ വാർഷികാഘോഷം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രേഖസുരേഷ് അധ്യക്ഷയായി. ഹെഡ് മിസ്ട്രസ് മഞ്ചു . കെ എസ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വക്കേറ്റ് റസൂൽഷാ, പി.ടി.എ. പ്രസിഡന്റ് റോസ് ലി എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ വി.ശ്രീലേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമ്യ . വി.എസ് നന്ദിയും പറഞ്ഞു. വിവിധരംഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ചടങ്ങിൽ പുരസ്ക്കാരങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

