പാലക്കാട്: പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇനിയുള്ള മൂന്നു ദിവസങ്ങൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ പൂജകൾക്കു ശേഷം 10.30 യ്ക്കും 11.30നും ഇടയ്ക്കാണു രഥാരോഹണം. തുടർന്ന് മൂന്നു രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. ഭക്തരാണ് തേരുവലിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും രാവിലെ മുതൽ കൽപ്പാത്തി കേന്ദ്രീകരിച്ചുണ്ടാകും പ്രചാരണം നടത്തുക.
