ചെന്നൈ: കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിലെ സ്റ്റണ്ട്മാൻ ഏഴുമല സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. മിസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഏഴുമല അപകടത്തിൽപെട്ടത്. 20 അടി ഉയരത്തിൽ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എഴുമലയുടെ വിയോഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. ഏഴുമലയുടെ അകാല വിയോഗത്തിൽ സിനിമാപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 15 നാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. ചെന്നൈ പൊലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

