തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റിൽ വിജയ സാധ്യതയുണ്ടെന്ന് സിപിഐ അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. പാർട്ടിയുടെ മുഖം നഷ്ടമായെന്നും വിമർശനം ഉയർന്നു.
അതേസമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് വീഴ്ച്ചയുണ്ടായെന്നും വിമർശനം ഉയർന്നു. മുൻകാലങ്ങളിൽ ഭരണം നോക്കാതെ പാർട്ടിയിൽ അംഗത്വമെടുക്കൽ ശക്തിയില്ലെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ പാടില്ലായിരുന്നു എന്നാണ് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്. അരനൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. യോഗത്തിൽ വിഭാഗീയ പ്രവർത്തനം നടന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പാലക്കാട് തൃത്താല മണ്ഡലം കമ്മിറ്റി പിരിച്ചുവിടാനും തീരുമാനിച്ചു
