കഴക്കൂട്ടം ഗവ. വനിത ഐടിഐ 2024 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ – സംസ്ഥാന തലങ്ങളിൽ ഉന്നതവിജയം കാഴ്ചവെച്ച ട്രെയിനികൾക്കായുള്ള അവാർഡ്ദാനവും അനുമോദനയോഗവും സംഘടിപ്പിച്ചു. എൻഎസ്എസ് ഗീതത്തോടെ ആരംഭിച്ച യോഗത്തിൽ അനുകൃഷ്ണ ഭരണഘടന ആമുഖം വായിച്ചു. മലയാള വാരാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ട്രെയിനീസ് കൗൺസിൽ ജനറൽ സെക്രട്ടറി മിഥുന എ എം ചൊല്ലികൊടുത്തു. യോഗത്തിൽ പ്രിൻസിപ്പാൾ സുരേഷ്കുമാർ. എം സ്വാഗതം പറഞ്ഞു. കഴക്കൂട്ടം വാർഡ് കൗൺസിലർ കവിത. എൽ. എസ് അദ്ധ്യക്ഷയായ ചടങ്ങിൽ കഴക്കൂട്ടം നിയോജകമണ്ഡലം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അവർകൾ യോഗം ഉദ്ഘാടനം ചെയ്തു.ട്രെയിനികളെ അനുമോദിച്ചു സംസാരിക്കുകയും, കഴക്കൂട്ടം വനിത ഐടിഐ യുടെ തുടർച്ചയായ വർഷങ്ങളിലെ നേട്ടങ്ങൾക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തു.ട്രെയിനികൾക്കും അവരെ പരിശീലിപ്പിച്ച ഇൻസ്‌ട്രക്ടർമാർക്കും അവാർഡുകൾ വിതരണം ചെയ്തു. ജോയിന്റ് ഡയറക്ടർ ഓഫ് ട്രെയിനിങ് ഷമ്മി ബേക്കർ മുഖ്യപ്രഭാഷണം നടത്തി. ഐഎംസി ചെയർമാൻ ജീവ ആനന്ദൻ, വൈസ് പ്രിൻസിപ്പാൾ സജീവ്. വി. ആർ, പിടിഎ പ്രസിഡന്റ് സിജി ജയചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ഷീബ.എ, പ്രീതകുമാരി. എസ്, ട്രെയിനീസ് കൗൺസിൽ ചെയർപേഴ്സൺ ഗോപിക എ. ബി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബീജ. എൽ കൃതഞ്ജത രേഖപ്പെടുത്തി.
