Headlines

കഴക്കൂട്ടം കഠിനംകുളത്ത് ബന്ധുവിന്റെ കുത്തേറ്റ് . മത്സ്യത്തൊഴിലാളി മരിച്ചു

കഠിനംകുളം:വാക്ക് തർക്കത്തിനിടയിൽ ബന്ധുവിന്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം ശാന്തിപുരം റീനു ഹൗസിൽ റിച്ചാർഡ് (52) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട റിച്ചാർഡിന്റെ ഭാര്യാ സഹോദരിയുടെ മകൻ സനിൽ ലോറൻസ് (31) നെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് അടിയേറ്റ സനിൽ ലോറൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. റിച്ചാർഡിന്റെ മൃതദേഹം കഠിനംകുളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറി യിൽ മാറ്റിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം . കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ പിണക്കത്തിൽ ആയിരുന്നു എന്നാൽ ഞായറാഴ്ച .മകളുടെ കുഞ്ഞിനെ കണ്ട് വീട്ടിലേക്ക്മടങ്ങി വന്ന റിച്ചാർഡുമായി വീട്ടിനു മുന്നിൽ കാത്തുനിന്ന സനിൽ ലോറൻസ് ആദ്യം വാക്കേറ്റവും തുടർന്ന് കൈയേറ്റവുമുണ്ടായി തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് സനിൽ റിച്ചാർഡിനെകുത്തിവീഴ്ത്തുകയായുരുന്നു .റിച്ചാർഡുമായുള്ള മർദ്ദനത്തിൽ സനിലിനും പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാർ കഠിനംകുളം പൊലീസിനെ വിവരം അറിയിച്ചു. അതിനിടയിൽ ഗുരുതരമായി പരിക്കേറ്റ റിച്ചാർഡിനെ നാട്ടുകാർ കഴക്കുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിയ്ക്കാനായില്ല. കഠിനംകുളം പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി. നിർമ്മലയാണ് മരിച്ച റിച്ചാർഡിന്റെ ഭാര്യ. മക്കൾ ഡിക്സൻ , റജീസ്മേരീ ,റീനു റിച്ചാർഡ് .ഒരാഴ്ചയായി കൊല്ലം ഭാഗത്ത് മത്സ്യബന്ധനം നടത്തിയിരുന്ന റിച്ചാർഡ് മര്യനാട് പരലോക മാതാ ദേവാലയത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തിയതാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: