Headlines

കീം 2025: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10




തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ KEAM 2025 Online Application എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 10 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി/ നേറ്റിവിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം നൽകണം.ഏതെങ്കിലും ഒരു കോഴ്സിനോ/ എല്ലാ കോഴിസുകളിലേക്കുമോ പ്രവേശനത്തിന് ഒരു അപേക്ഷ മതി. വിശദമായ വിജ്ഞാപനം പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: