തിരുവനന്തപുരം :സർക്കാർ അംഗീകൃത ട്രാൻസ്ഫർ പോളിസിക്കു വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റങ്ങൾ റദ്ദാക്കിയില്ലെങ്കിൽ കേരള ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ആഫീസ് ഉപരോധിക്കുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് പ്രസിഡന്റ് വി.എസ് ശിവകുമാർ പറഞ്ഞു. കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റീജണൽ ആഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവകുമാർ,
യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. ജി.സുബോധൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ബിമാപള്ളി റഷിദ്, എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡന്റ് കെ.എസ്. കൃഷ്ണ, ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് വി.ആർ. പ്രതാപൻ,എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിമീനാങ്കൽ കുമാർ, എൻ.ജി.ഒഅസോസിയേഷൻ ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ, കെ.ബി.ഇ.സി വർക്കിംഗ് പ്രസിഡന്റ് സാജൻ.സി.ജോർജ്, ജനറൽ സെക്രട്ടറി കെ.എസ്.ശ്യാംകുമാർ,എ.കെ.ബി.ഇ.എഫ് വൈസ്പ്രസിഡന്റ് എസ്. സുരേഷ് കുമാർ, എ.കെ.സി.ബി.ഇ.എ ജനറൽ സെക്രട്ടറി ബി. ബിജു, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി സുബിൻ ബാബു, കെ.ബി.ഇ.സി ജില്ലാ സെക്രട്ടറിമാരായ എസ്. സജികുമാർ, ശക്തിധരൻ പിള്ള എന്നിവർ സംസാരിച്ചു.
സർക്കാർ അംഗീകൃത ട്രാൻസ്ഫർ പോളിസിക്കു വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റങ്ങൾ റദ്ദാക്കിയില്ലെങ്കിൽ കേരള ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ആഫീസ് ഉപരോധിക്കും ; ഐഎൻറ്റിയുസി
