വഖഫ് നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് കേരള സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് കേരള സർക്കാർ സുപ്രീംകോടതിയിൽ. കേസിൽ കക്ഷി ചേരാൻ കേരളം സുപ്രീംകോടതിയിൽ അപേക്ഷ നൽകി. മുസ്ലീം സമുദായത്തിൻറെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണ് വഖഫ് നിയമ ഭേദഗതി നിയമമെന്നാണ് കേരളം സുപ്രീംകോടതിയിൽ ഉയർത്തുന്ന പ്രധാന വാദം.


കേരളത്തിലടക്കം മുസ്ലീം സമുദായത്തിൻറെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണിതെന്ന് കേരളം അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ന്യൂനപക്ഷത്തിൻറെ ആശങ്ക വസ്തുതാപരമാണെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമത്തിലെ പല വ്യവസ്ഥകളും അന്യായമാണ്. വ്യവസ്ഥകളുടെ ഭരണഘടനപരമായ സാധുത തന്നെ സംശയകരമാണെന്നും കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങളുടെ നീതി നിഷേധിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിൻറേത്. ഭേദഗതി മുസ്ലീം മതവിഭാഗത്തിൻറെ മൗലികാവകാശങ്ങളെ ബാധിക്കും. വഖഫ് സ്വത്തുക്കളുള്ളവരുടെത് യഥാർത്ഥ ആശങ്കയാണ്. വഖഫ് ബോർഡുകളിൽ ഇതര മതസ്ഥരരുടെ നിയമനം ഭരണഘടന വിരുദ്ധമെന്നും കേരളം നിരീക്ഷിച്ചു

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ഇന്നാമ് സുപ്രിംകോടതി പരിഗണിക്കുമേമതേ. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിയമം സ്റ്റേ ചെയ്യണോ എന്നതിൽ വാദം കേൾക്കും. ഹർജികൾ വിശാല ബെഞ്ചിനു വിടുന്നതിലും തീരുമാനമുണ്ടായേക്കും. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരും വാദിക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: