വീണ്ടും രാജ്യത്തിന് മാതൃകയായി കേരളം രാജ്യത്ത് പി എസ് സി വഴി ഏറ്റവുമധികം നിയമനം നടത്തുന്നത് കേരളം; ഇതുവരെ 9000 നിയമനം



തിരുവനന്തപുരം:ഉദ്യോഗസ്ഥ നിയമനത്തിൽ രാജ്യത്തിന് മാതൃകയായി കേരളം. ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടിക അവസാനിക്കുന്ന മണിക്കൂറുകളിലും പരമാവധി പേർക്ക് നിയമനം ഉറപ്പാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളിലായി 1200ഓളം ഒഴിവിൽകൂടി അവസാന മണിക്കൂറിൽ നിയമനം സാധ്യമാക്കിയാണ് കേരള പി എസ്‌ സി പുതുചരിത്രം കുറിച്ചത്.

വ്യാഴാഴ്ച അർധരാത്രിയായിരുന്നു റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചത്. 9000ത്തോളം പേർക്കാണ് ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ഉറപ്പാക്കിയത്. സ്പെഷൽ ഡ്രൈവിലൂടെ വിവിധ തസ്തികകളിൽ പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്തും. വരാനിരിക്കുന്ന എല്ലാ ഒഴിവുകളും മുൻകൂട്ടി കണ്ട് റിപ്പോർട്ട് ചെയ്തുമാണ് ഇത്രയും നിയമനം സാധ്യമാക്കിയത്.
ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം വിവിധ ജില്ലകളിലായി 7811 പേർക്ക് നിയമന ശുപാർശ അയച്ചിട്ടുണ്ട്. ബുധനാഴ്ചത്തെയും വ്യാഴാഴ്‌ചത്തെയും 1200 ഒഴിവുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ ഇത് 9000 കടക്കും. 16,227 പേരാണ് എല്ലാ ജില്ലകളിൽ നിന്നുമായി റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നത്.

പി എസ് സി വഴി ഏറ്റവും കൂടുതൽ നിയമന ശുപാർശ നടത്തുന്ന സംസ്ഥാനം കേരളമാണെന്നാണ് യു പി എസ് സിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2025ൽ മാത്രം ഇതുവരെ കേരളത്തിൽ 18,964 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്. ‘ എൽഡിഎഫ് 2016 ൽ അധികാരമേറ്റ് മെയ് മുതൽ ഇതുവരെ 28,799,5 പേർക്കാണ് പി എസ് സി വഴി നിയമന ശുപാർശ നൽകിയിട്ടുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: