കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്ത് കേരള പൊലീസ്

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് കേസ്.
സമൂഹമാധ്യമങ്ങളിലൂടെ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആർ. രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു. ഒരു മതവിഭാഗത്തിനെതിരെ സ്പർദ്ധ ഉണ്ടാക്കാനും ശ്രമിച്ചു. പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. ഐപിസി 153, 153 എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സാമ്യമായ പരാമർശം നടത്തിയതായി ആരോപണമുണ്ടെങ്കിലും കേസ് എടുത്തിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: