അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിഫൈനലിൽ ടോസ് നേടിയ കേരളം ബാറ്റിങ്ങ് തെരഞ്ഞെടുത്തു. മത്സരം ഒമ്പത് ഓവർ പൂർത്തിയാക്കിയപ്പോൾ കേരളം വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിലാണ്. എട്ട് റൺസോടെ അക്ഷയ് ചന്ദ്രനും 14 റൺസോടെ രോഹൻ കുന്നുമ്മലുമാണ് ക്രീസിൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
രഞ്ജി ട്രോഫിയിൽ ഇത് രണ്ടാം തവണയാണ് കേരളം സെമിഫൈനലിൽ എത്തുന്നത്. 2018-19 സീസണിൽ കേരളം സെമിയിൽ എത്തിയെങ്കിലും വിദർഭയോട് തോറ്റു. ഇത്തവണ മുൻ ഇന്ത്യൻ താരം അമയ് ഖുറാസ്യയുടെ പരിശീലന മികവിലാണ് കേരളത്തിന്‍റെ മുന്നേറ്റം. ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെ മറികടനാണ് കേരളം അവസാന നാലിൽ ഇടം നേടിയത്.
കേരള ടീം- അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി(ക്യാപ്റ്റൻ), വരുൺ നായനാർ, അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന, ആദിത്യ സർവാതെ, എൻ പി ബേസിൽ, എം.ഡി നിതീഷ്,
ഗുജറാത്ത് ടീം- പ്രിയങ്ക് പഞ്ചാൽ, ആര്യ ദേശായി, സിദ്ധാർത്ഥ് ദേശായി, മനൻ ഹിംഗ്രാജിയ, ജയമീത് പട്ടേൽ, ഉർവിൽ പട്ടേൽ, ചിന്തൻ ഗജ (ക്യാപ്റ്റൻ), വിശാൽ ജയ്‌സ്വാൾ, രവി ബിഷ്ണോയ്, അർസൻ നാഗ്വാസ്വല്ല, പ്രിയജിത്സിംഗ് ജഡേജ